താൻ ലിവർപൂൾ പരിശീലകനാകാൻ ആഗ്രഹിക്കുന്നു എന്ന് ആർനെ സ്ലോട്ട്

Newsroom

അടുത്ത ലിവർപൂൾ മാനേജരായി ഫെയെനൂർദിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്തും എന്ന് അഭ്യൂഹങ്ങൾ ഉയരവെ താൻ ലിവർപൂൾ പരിശീലകൻ ആകാൻ ആഗ്രഹിക്കുന്നു എന്ന പ്രസ്താവനയുമായി ആർനെ സ്ലോട്ട് തന്നെ രംഗത്ത്‌. ഫെയ്നൂർഡിൽ താൻ സന്തോഷവാൻ ആണ്. എന്നാൽ ലിവർപൂൾ പോലൊരു ക്ലബിലെ ജോലി വലിയ അവസരമാണ്‌. തന്നെ ഫെയ്നൂർഡ് പോകാൻ അനുവദിക്കും എന്നാണ് പ്രതീക്ഷ. സ്ലോട്ട് പറഞ്ഞു.

ലിവർപൂൾ 24 04 26 15 22 54 847

45 കാരനായ ഡച്ചുകാരൻ ലിവർപൂളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നും സമ്മതിച്ചു. സ്ലോട്ടിന് ഫെയ്നൂർദിൽ 2025വരെ കരാർ ഉണ്ട്. ലിവർപൂൾ വലിയ തുക അദ്ദേഹത്തെ കൊണ്ടുവരാൻ ഫെയ്നൂർദിന് നൽകേണ്ടി വരും. വരും ആഴ്ചകളിൽ ഇതു സംബന്ധിച്ച് അവസാന തീരുമാനം ഉണ്ടാകും. ‌

ആർനെ സ്ലോട്ട് 24 04 24 16 04 16 961

കഴിഞ്ഞ സീസണിൽ ഫെയ്നൂർദിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കാൻ സ്ലോട്ടിനായിരുന്നു. ഈ സീസണിൽ ആർനെ സ്ലോട്ട് കഴിഞ്ഞ ദിവസം അവരെ KNVB കപ്പ് ചാമ്പ്യന്മാരുമാക്കി.

ക്ലോപ്പ് ഈ സീസൺ അവസാനം പരിശീലക സ്ഥാനം ഒഴിയുന്നത് കൊണ്ട് ലിവർപൂൾ പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്. പലരുമായും ചർച്ചകൾ ലിവർപൂൾ നടത്തുന്നുണ്ട് എങ്കിലും സ്ലോട്ടിനാണ് മുൻഗണന അവർ നൽകുന്നത്.