താൽക്കാലികമായി കരാർ പുതുക്കാനില്ല എന്ന് ലെനൻ

ബേൺലിയുടെ താരം ആരൻ ലെനൻ ഇനി ബേൺലിക്കായി കളിക്കില്ല. ഈ മാസത്തോടെ ബേർൺലിയിലെ ലെനന്റെ കരാർ അവസാനിക്കുന്നതാണ്‌. ഇതുകൊണ്ട് തന്നെ സീസൺ അവസാനം വരെ താല്ല്കാലിക കരാറിൽ ലെനനെ നിലനിർത്താൻ ബേർൺലി ശ്രമിച്ചിരുന്നു. എന്നാൽ ബേർൺലിയിൽ ഇനി കരാർ ഒപ്പുവെക്കില്ല എന്ന് താരം അറിയിച്ചു. ഈ മാസം അവസാനത്തോടെ കരാർ അവസാനിപ്പിച്ച് ക്ലബ് വിടും എന്നും ലെനൻ പറഞ്ഞു.

രണ്ട് വർഷം മുമ്പായിരുന്നു ലെനൻ ബേർൺലിയിൽ എത്തിയത്. ഇതുവരെ 55 മത്സരങ്ങൾ ലെനൻ ബേൺലിക്കായി കളിച്ചിട്ടുണ്ട്. 33കാരനായ താരം ചൈനയിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മുമ്പ് സ്പർസിനായി വർഷങ്ങളോളം കളിച്ചിട്ടുള്ള താരമാണ് ലെനൻ.