റയൽ മാഡ്രിഡും എല്ലാം മത്സരങ്ങളും വിജയിക്കാൻ പോകുന്നില്ല, ബാഴ്സലോണക്ക് പ്രതീക്ഷയുണ്ട്

- Advertisement -

ലാലിഗയിലെ കിരീട പോരാട്ടത്തിൽ വലിയ ട്വിസ്റ്റാണ് ഇന്നലെ നടന്നത്. ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയെ സെവിയ്യ സമനിലയിൽ തളച്ചു. ഇതോടെ ബാഴ്സലോണയുടെ ഒന്നാം സ്ഥാനം ഭീഷണിയിൽ ആയി. റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ വിജയിച്ചാൽ റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാമത് എത്തും. ഇന്നലത്തെ ഫലം നിരാശ നൽകുന്നുണ്ട് എങ്കിലും ഇത് കിരീട പോരാട്ടത്തിന്റെ അവസാനമല്ല എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ പറയുന്നു.

റയൽ മാഡ്രിഡ് അവർക്ക് ബാക്കിയുള്ള എല്ലാം മത്സരങ്ങളും വിജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും ബാഴ്സലോണക്ക് സാധ്യതയുണ്ട് എന്നും സെറ്റിയൻ പറയുന്നു. ലീഗ് പുനരാരംഭിക്കുന്നത് മുമ്പ് തന്നെ എല്ലാ മത്സരങ്ങളും തങ്ങൾക്ക് വിജയിക്കാൻ ആവില്ലായിരുന്നു എന്ന് അറിയാമായിരുന്നു എന്നും സെറ്റിയൻ പറഞ്ഞു. ഒരു പോയന്റ് മാത്രമേ ഇന്നലെ നേടിയുള്ളൂ എന്നതിൽ സങ്കടം ഉണ്ട് എന്നും സെറ്റിയൻ പറഞ്ഞു.

Advertisement