മുൻ ലെസ്റ്റർ സിറ്റി ഉടമയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

 124002867 Khunstatuelcfc

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലെസ്റ്റർ സിറ്റി മുൻ ഉടമ വിചൈ ശ്രീവദ്ധനപ്രഭയുടെ ബഹുമാനാർത്ഥം കിംഗ് പവർ സ്റ്റേഡിയത്തിന് മുന്നിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. 2018 ഒക്ടോബറിൽ കിംഗ് പവർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ആയിരുന്നു വിചൈ ശ്രീവദ്ധനപ്രഭയും മറ്റ് നാല് പേരും കൊല്ലപ്പെട്ടിരുന്നത്. പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ലെസ്റ്റർ ക്ലബ്ബ് കായിക ലോകത്തെ അമ്പരപ്പിച്ച് രണ്ട് വർഷത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. 124003213 Khunstatue

പ്രതിമയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ക്ലബ്ബിലെ പ്രമുഖരും പങ്കെടുത്തു. മുൻ ലെസ്റ്റർ പരിശീലകൻ റനിയെരിയും ഉണ്ടായിരുന്നു. ജീവിച്ചിരുന്നു എങ്കിൽ ഇത് വിചെ ശ്രീവദ്ധനപ്രഭയുടെ 64-ാം ജന്മദിനമായുരുന്നേനെ.

Previous articleമിലാന് സമനില, ഒന്നാം സ്ഥാനത്തെ ലീഡ് ഒരു പോയിന്റായി കുറഞ്ഞു
Next articleഐസിസിയ്ക്ക് പരാതി നല്‍കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നു