മിലാന് സമനില, ഒന്നാം സ്ഥാനത്തെ ലീഡ് ഒരു പോയിന്റായി കുറഞ്ഞു

സീരി എയിലെ ഒന്നാം സ്ഥാനക്കാരായ എ സി മിലാന് നിരാശ. ഇന്ന് അവർ ബൊലോനയുമായി സമനിലയിൽ പിരിഞ്ഞു. 27 തവണ ഷോട്ട് ഉതിർത്തിട്ടും ഒരു ഗോൾ പോലും നേടാൻ മിലാന് ഇന്നായില്ല. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മിലാന്റെ ലീഡ് ഒരു പോയിന്റായി കുറഞ്ഞു. നാപ്പോളി, ഇന്ററും അവരുടെ മത്സരങ്ങൾ വിജയിച്ചിരുന്നു എന്നത് കൊണ്ട് തന്നെ മിലാന് ഈ സമനില വലിയ സമ്മർദ്ദം ആകും നൽകുക.

എ സി മിലാന് 31 മത്സരങ്ങളിൽ നിന്ന് 67 പോയിന്റാണ് ഇപ്പോൾ ഉള്ളത്. നാപോളിക്ക് 31 മത്സരങ്ങളിൽ നിന്ന് 66 പോയിന്റും. പിറകിൽ ഒരു മത്സരം കുറവ് കളിച്ച ഇന്റർ മിലാൻ 63 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.