ഐസിസിയ്ക്ക് പരാതി നല്‍കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നു

ഡര്‍ബനിലെ അമ്പയറിംഗിനെതിരെ ഐസിസിയ്ക്ക് ഔദ്യോഗിക പരാതി നൽകുവാന്‍ ബിസിബി ഒരുങ്ങുന്നു. മത്സരത്തിന്റെ നാലാം ദിവസത്തെ പല തീരുമാനങ്ങളും തങ്ങളുടെ ടീമിനെ എതിരെ ആയിരുന്നുവെന്നാണ് ബംഗ്ലാദേശ് പറയുന്നത്.

അമ്പയര്‍മാരായ അഡ്രിയന്‍ തോമസ് ഹോള്‍ഡ്സ്റ്റോക്കും മറിയസ് എറാസ്മസും എടുത്ത തീരുമാനങ്ങള്‍ പലതും നിലവാരമില്ലാത്തതാണെന്നാണ് ബംഗ്ലാദേശ് ക്യാമ്പിന്റെ വാദം. അതേ സയമം ടീം ഡയറക്ടര്‍ ഖാലിദ് മഹമ്മുദ് ന്യൂട്രൽ അമ്പയര്‍മാര്‍ വേണമെന്ന് നാലാം ദിവസത്തെ മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഏഴ് തവണയാണ് ഇവരുടെ തീരുമാനം ഡിആര്‍എസിലൂടെ മാറ്റിയത്. അമ്പയര്‍മാരുടെ ചില തീരുമാനങ്ങള്‍ മെച്ചമായിരുന്നുവെങ്കില്‍ 270ന് പകരം 180 റൺസായിരുന്നേനെ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം എന്നാണ് ഖാലിദ് പറഞ്ഞത്.