ഫ്രാങ്ക് ലമ്പാർഡ് ലോകോത്തര പരിശീലകനാവുമെന്ന് ഹസാർഡ്

- Advertisement -

നിലവിൽ ചെൽസി പരിശീലകനായ ലമ്പാർഡ് ലോകോത്തര പരിശീലകനായി മാറുമെന്ന് മുൻ ചെൽസി താരവും നിലവിൽ റയൽ മാഡ്രിഡ് താരവുമായ ഏദൻ ഹസാർഡ്. ചെൽസി പരിശീലകനെന്ന നിലയിൽ ഫ്രാങ്ക് ലമ്പാർഡിന്റെ വിജയത്തിൽ തനിക്ക് ആശ്ചര്യം ഒന്നും തോന്നിയില്ലെന്നും ഹസാർഡ് പറഞ്ഞു. ചെൽസിയിൽ ഹസാർഡിന്റെ സഹ താരമായിരുന്നു ലമ്പാർഡ്.

ചെൽസി മികച്ച ഇംഗ്ലീഷ് യുവതാരങ്ങളെ വെച്ചാണ് കളിക്കുന്നതെന്നും ഇത് ചെൽസിക്കും ഇംഗ്ലണ്ടിനും ഗുണം ചെയ്യുമെന്നും ഹസാർഡ് പറഞ്ഞു. ചെൽസി പരിശീലകനായി നാല് മാസംകൊണ്ട് തന്നെ ലമ്പാർഡിന് മികച്ച പരിശീലകനാവാൻ കഴിയുമെന്ന് തെളിയിച്ചെന്നും ഹസാർഡ് പറഞ്ഞു. രണ്ട് മൂന്ന് മികച്ച താരങ്ങളെ കൂടെ സ്വന്തമാക്കിയത് ലീഗിൽ ഒന്നാം സ്ഥാനത്തെത്താൻ ചെൽസിക്ക് അനായാസം കഴിയുമെന്നും ഹസാർഡ് പറഞ്ഞു.

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ചെൽസി വിട്ട് ഏദൻ ഹസാർഡ് റയൽ മാഡ്രിഡിൽ എത്തിയത്. മൗറിസിയോ സരി പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് ചെൽസി പരിശീലകനായി ലമ്പാർഡ് നിയമിക്കപെടുന്നത്. ട്രാൻസ്ഫർ ബാനും ഹസാർഡിന്റെ റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫറും ഉണ്ടായിട്ടും ചെൽസി പ്രീമിയർ ലീഗിൽ ലമ്പാർഡിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Advertisement