വിമർശനങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോയ്സെ കീൻ

- Advertisement -

വിമർശനങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഇറ്റാലിയൻ യുവതാരം മോയിസെ‌ കീൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിമർശക്കെതിരെ കടുത്ത ഭാഷയിൽ കീൻ പ്രതികരിച്ചത്. “മറ്റുള്ളവർക്ക് മാതൃകയാവാൻ കഴിയാത്ത നിങ്ങൾ എന്റെ ജീവിതത്തെ കുറിച്ച് അഭിപ്രായം പറയരുത്” എന്നാണ് ഇൻസ്റ്റയിൽ കുറിച്ചത്. ഈ സീസണിൽ ഇറ്റലിയൻ ചാമ്പ്യന്മാരായ യുവന്റസ് വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിൽ എത്തിയ കീൻ അവസരങ്ങൾ കിട്ടാതെ കഷ്ടപ്പെടുകയാണ്. എവർട്ടണായി ഒമ്പതു മത്സരങ്ങൾ കളിച്ച കീനിന് ഒരു ഗോൾ പോലും നേടാനും ആയില്ല. രണ്ട് മത്സരങ്ങളിൽ മാത്രമാണ് 27 മില്ല്യൺ തുകയ്ക്ക് എത്തിയ എവർട്ടണിനായി സ്റ്റാർട്ട് ചെയ്തത്.

ഇതിനു പിന്നാലെ കീനിന്റെ നീക്കത്തിനെതിരെ പിതാവ് ജീൻ രംഗത്ത് വന്നിരുന്നു. ഇത്ര പെട്ടെന്ന് യുവന്റസ് വിടാൻ പാടില്ലായിരുന്നു എന്നാണ് കീനിന്റെ പിതാവ് അഭിപ്രായപ്പെട്ടത്. എന്നാൽ എത്രയും പെട്ടെന്ന് കീൻ സീരി എയിലേക്ക് തിരികെ പോകണം എന്നാണ് കീനിന്റെ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചത്. റോമയും മിലാനും ഇതിന് പിന്നാലെ താരത്തിനായി ശ്രമം തുടങ്ങി.

Advertisement