ആദ്യ സെഷനില്‍ തകര്‍ന്ന് പാക്കിസ്ഥാന്‍, നാല് വിക്കറ്റുമായി ലയണ്‍

അബു ദാബി ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ഒന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 77/5 എന്ന നിലയിലാണ്. 27 ഓവറുകളില്‍ നിന്നാണ് പാക്കിസ്ഥാന്‍ ഈ 77 റണ്‍സ് നേടിയിരിക്കുന്നത്. ഫകര്‍ സമന്‍ 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ 3 താരങ്ങളാണ് പൂജ്യത്തിനു പുറത്തായത്.

നഥാന്‍ ലയണ്‍ നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും ഓസ്ട്രേലിയയ്ക്കായി നേടി. തന്റെ അരങ്ങേറ്റമാണെങ്കിലും മികച്ച രീതിയിലാണ് ഫകര്‍ സമന്‍ ബാറ്റ് വീശിയത്.

Previous articleഗവർണേഴ്സ് ഗോൾഡ് കപ്പ് ഒക്ടോബർ 23 മുതൽ
Next articleഇംഗ്ലീഷ് ഫുട്ബോൾ ആരാധകരെ വിമർശിച്ച് ലകാസെറ്റ്