“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതനം സിറ്റി മുതലെടുക്കണം”

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ മോശം കാലം മാഞ്ചസ്റ്റർ സിറ്റി മുതലെടുക്കണം എന്ന് മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ വിൻസന്റ് കമ്പനി. മാഞ്ചസ്റ്റർ സിറ്റിയുടെ അവസാന വർഷങ്ങളിലെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള കമ്പനി താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എന്നും വിലവെക്കുന്നു എന്നും പറഞ്ഞു. സർ അലക്സ് ഫെർഗൂസൺ എന്ന വലിയൊരു വ്യക്തി ഉണ്ടായിരുന്നത് കൊണ്ട് തുടക്കം മുതൽ യുണൈറ്റഡിനോട് ബഹുമാനം ആയിരുന്നു. ഫെർഗൂസൺ പോയി എങ്കിലും ഇപ്പോഴും യുണൈറ്റഡ് വലിയ ക്ലബാണ്. കമ്പനി പറയുന്നു.

യുണൈറ്റഡ് ഇപ്പോഴും സർ അലക്സ് ഫെർഗൂസണ് ശേഷം താളം കണ്ടെത്താൻ വിഷമിക്കുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയത് പോലെയാവാൻ സമയമെടുക്കും. ആ സമയം മാഞ്ചസ്റ്റർ സിറ്റി മുതലെടുക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും കമ്പനി പറഞ്ഞു. ഫെർഗൂസണ് ശേഷം ഒരു ലീഗ് കിരീടം പോലും നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ടില്ല.