ഡാലോട്ടിന് മാഞ്ചസ്റ്റർ ജേഴ്സിയിൽ ആദ്യ മത്സരം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പുതുതായി ടീമിൽ എത്തിച്ച ഡിയാഗോ ഡാലോട്ട് ഇന്നലെ ആദ്യമായി യുണൈറ്റഡ് ജേഴ്സിയിൽ ഇറങ്ങി. ഇന്നലെ യുണൈറ്റഡിന്റെ അണ്ടർ 23 ടീമിന് വേണ്ടിയായിരുന്നു ഡാലോറ്റ് കളത്തിൽ ഇറങ്ങിയത്. സ്റ്റോക്ക് സിറ്റിയെ നേരിട്ട യുണൈറ്റഡ് ഇന്നലെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ഡാലോറ്റ് 79 മിനുട്ടോളം ഇന്നലെ കളിച്ചു.

പോർട്ടോയിൽ നിന്നാണ് ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്. അഞ്ച് വർഷത്തെ കരാറിൽ എത്തിയ 19കാരൻ പരിക്ക് കാരണം ഇതുവരെ യുണൈറ്റഡിനൊപ്പം കളിച്ചിരുന്നില്ല‌‌ രാജ്യാന്തര ഇടവേളയ്ക്ക് ശേഷം ഡാലോറ്റ് യുണൈറ്റഡിന്റെ സീനിയർ ടീമിൽ എത്തിയേക്കും. പരിക്ക് കാരണം മാസങ്ങളായി പുറത്തായിരുന്ന ഗോൾകീപ്പർ സെർജിയോ റൊമേരോയും ഇന്നലെ യുണൈറ്റഡിനായി കളിക്കാനിറങ്ങി.

Previous articleസ്‌ക്വാഷിൽ ഇന്ത്യക്ക് വെള്ളി
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതനം സിറ്റി മുതലെടുക്കണം”