ഫാഗ്നറിന് പരിക്ക്, ബ്രസീൽ ടീമിൽ ഉണ്ടാകില്ല

അടുത്ത ആഴ്ച നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീൽ ടീമിൽ നിന്ന് റൈറ്റ് ബാക്ക് ഫാഗ്നർ പുറത്ത്. കാലിനേറ്റ പരിക്കാണ് ഫാഗ്നറിന് തിരിച്ചടി ആയിരിക്കുന്നത്. കൊ റിയ താരമായ ഫാഗ്നർ ആയിരുന്നു ലോകകപ്പിൽ ബ്രസീലിന്റെ റൈ ബാക്ക് പൊസിഷനിൽ കളിച്ചത്. ലോകകപ്പിൽ ഡനീലോയ്ക്ക് ഏറ്റ പരിക്കായിരുന്നു ഫാഗ്നറിനെ ടീമിൽ എത്തിച്ചത്.

ഫാഗ്നറിന് പരിക്കേതോടെ റൈറ്റ് ബാക്ക് പൊസിഷനിൽ ലിവർപൂൾ താരം ഫാബിനോ ഇറങ്ങാനാണ് സാധ്യത. അമേരിക്കയ്ക്കും എൽ സാല്വദോറിനും എതിരെയാണ് ബ്രസീലിന്റെ അടുത്ത ആഴ്ചയിലെ മത്സരങ്ങൾ.

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതനം സിറ്റി മുതലെടുക്കണം”
Next articleഏഷ്യ കപ്പില്‍ മലിംഗയും, താരത്തിന്റെ മടങ്ങി വരവ് ഏറെ കാലത്തിനു ശേഷം