കാന്റെക്ക് പരിക്ക്, ചെൽസിക്ക് വമ്പൻ തിരിച്ചടി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി മിഡ്ഫീൽഡർ കാന്റെക്ക് പരിക്ക്. ഇന്ന് നടന്ന വാട്ഫോർഡിനെതിരായ പ്രീമിയർ ലീഗ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. താരത്തിന്റെ ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് പ്രീമിയർ ലീഗിൽ ടോപ് ഫോർ ലക്ഷ്യമാക്കി കുതിക്കുന്ന ചെൽസിക്ക് കനത്ത തിരിച്ചടിയാണ്.  മത്സരത്തിന്റെ 8ആം മിനുട്ടിൽ പരിക്കേറ്റ താരം ഗ്രൗണ്ട് വിടുകയും ചെയ്തു.

പ്രീമിയർ ലീഗിലെ മത്സരം കൂടാതെ യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഫ്രാങ്ക്ഫർട്ടിനെ നേരിടാനിരിക്കെയാണ് താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ചെൽസിയുടെ മറ്റൊരു പ്രതിരോധ താരം അന്റോണിയോ റുഡിഗറിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ താരത്തിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പ്രീമിയർ ലീഗിൽ ലെസ്റ്ററാണ് അവസാന മത്സരത്തിൽ ചെൽസിയുടെ എതിരാളികൾ.