ജീസുസ് അവതരിച്ചു, മാഞ്ചസ്റ്റർ സിറ്റിക്ക് ഫൈവ് സ്റ്റാർ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ വിജയം‌. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വാറ്റ്ഫോർഡ് വിജയിച്ചത്. അഞ്ചു ഗോളുകളിൽ നാലും നേടിയത് ജീസുസ് ആയിരുന്നു. ഇന്ന് നാലാം മിനുട്ടിൽ തന്നെ ജീസുസ് ഗോളടി തുടങ്ങി.

സിഞ്ചെങ്കോ നൽകിയ ക്രോസിൽ നിന്ന് ആയിരുന്നു ജീസുസിന്റെ ആദ്യ ഗോൾ. ഈ ഗോളിന് പിന്നാലെ 23ആം മിനുട്ടിൽ ഡി ബ്രുയിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ജീസുസ് രണ്ടാം ഗോളും നേടി. 28ആം മിനുട്ടിൽ കമാരയിലൂടെ ഒരു ഗോൾ വാറ്റ്ഫോർഡ് മടക്കി എങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ല.20220424 003310

മാഞ്ചസ്റ്റർ സിറ്റി കൂടുതൽ ശക്തമായി അറ്റാക്ക് ചെയ്തു. 34ആം മിനുട്ടിൽ റോഡ്രിയുടെ ലോങ് റേഞ്ചർ സിറ്റിയുടെ രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൾട്ടിയിലൂടെ ജീസുസ് ഹാട്രിക്ക് പൂർത്തിയാക്കി. പിന്നീട് ജീസുസും ഡിബ്രുയിനും കൂടെ നടത്തിയ മൂവ്മെന്റിന്റെ അവസാനം ജീസുസ് നാലാം ഗോളും നേടി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് നാല് പോയിന്റ് ലീഡുമായി ഇരിക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ ആണ് രണ്ടാമത്.