മൊഹമ്മദൻസിന് വീണ്ടും സമനില, ഗോകുലത്തിന്റെ കിരീട പോരാട്ടത്തിന് അനുകൂലം

20220424 005059

ഐ ലീഗിലെ ഗോകുലത്തിന്റെ കിരീട പോരാട്ടത്തിന് അനുകൂലമായി മൊഹമ്മദൻസിന് ഒരു സമനില കൂടെ. ഇന്ന് മൊഹമ്മദൻസ് അവരുടെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ശ്രീനിധിയോട് സമനിലയിൽ പിരിഞ്ഞു. 2-2 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചുവന്നാണ് മൊഹമ്മദൻസ് സമനില പിടിച്ചത്.
20220424 005048

ഇന്ന് 8ആം മിനുട്ടിൽ കാസ്റ്റനെഡയും 26ആം മിനുട്ടിൽ ലൂയിസ് ഒഗാനയും ഗോൾ നേടിയതോടെ ശ്രീനിധി ഡെക്കാൻ 2-0ന് മുന്നിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ ഫൈസൽ അലിയും 80ആം മിനുട്ടിൽ സുജിതും ആണ് മൊഹമ്മദൻസിനായി ഗോളുകൾ നേടി അവരെ പരാജയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.

13 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൊഹമ്മദൻസിന് 27 പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള ഗോകുലം 13 മത്സരങ്ങളിൽ നിന്ന് 33 പോയിന്റിൽ നിൽക്കുന്നു. രണ്ടാം ഘട്ടത്തിൽ അഞ്ച് മത്സരങ്ങൾ കൂടെ ഇരു ടീമുകൾക്കും കളിക്കാനുണ്ട്. ഇനി ഈ അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയാൽ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം.

Previous articleജീസുസ് അവതരിച്ചു, മാഞ്ചസ്റ്റർ സിറ്റിക്ക് ഫൈവ് സ്റ്റാർ വിജയം
Next articleഇന്ത്യൻ വനിതാ ലീഗ്; അവസാന നിമിഷ ഗോൾ കിക്ക് സ്റ്റാർടിന് വിജയം