ജാക്ക് ഹാരിസന്റെ ആദ്യ ഹാട്രിക്ക്, വെസ്റ്റ് ഹാം ഡൗൺ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം ലീഡ്സിൽ നിന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ജാക്ക് ഹാരിസന്റെ ഹാട്രിക്ക് ആണ് ലീഡ്സിന് വിജയം നൽകിയത്. ഹാരിസന്റെ കരിയറിലെ ആദ്യ ഹാട്രിക്ക് ആണിത്. ഇന്ന് പത്താം മിനുട്ടിൽ തന്നെ ഹാരിസൺ ലീഡ്സിന് ലീഡ് നൽകി.

ഇതിന് 34ആം മിനുട്ടിൽ ബോവനിലൂടെ വെസ്റ്റ് ഹാം സമനില കണ്ടെത്തി. 37ആം മിനുട്ടിൽ ഹാരിസൺ വീണ്ടും ലീഡ്സിനെ മുന്നിൽ എത്തിച്ചു. ആദ്യ പകുതി 2-1ന് ലീഡ്സിന് അനുകൂലമായി അവസാനിച്ചു.
20220116 213431

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഫോർനാൽസ് വീണ്ടും വെസ്റ്റ് ഹാമിനെ ഒപ്പം എത്തിച്ചു. പക്ഷെ വീണ്ടും ഹാരിസൺ തന്നെ വെസ്റ്റ് ഹാമിന്റെ വില്ലനായി‌. 60ആം മിനുട്ടിൽ മൂന്നാമതും താരം ലീഡ്സിന് ലീഡ് നൽകി. വെസ്റ്റ് ഹാം വീണ്ടും സമനില ലഭിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

ഈ വിജയത്തോടെ ലീഡ്സ് 22 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുന്നു. 37 പോയിന്റുമായി വെസ്റ്റ് ഹാം നാലാമത് നിൽക്കുന്നുണ്ട്.