“തനിക്ക് എന്താണ് വേണ്ടത് എന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് അറിയാം” – ബെർണാഡോ സിൽവ

Newsroom

20220810 214459
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ ഭാവിയെ കുറിച്ച് സംസാരിച്ചു. താൻ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ സന്തോഷവാൻ ആണെന്നും തന്റെ ആഗ്രഹം ക്ലബിനോട് പറഞ്ഞിട്ടുണ്ട് എന്ന് ബെർണാഡോ സിൽവ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ ഇവിടെ സന്തുഷ്ടനാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല, ക്ലബ്ബുമായുള്ള എന്റെ ബന്ധം വളരെ സത്യസന്ധമാണ്. ഞാൻ അവരോട് എല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട് , എനിക്ക് എന്താണ് വേണ്ടതെന്ന് അവർക്ക് അറിയാം.” ബെർണാഡോ സിൽവ പറഞ്ഞു.

“ഞാൻ ഇവിടെ തുടരുകയാണെങ്കിൽ, ഞാൻ വളരെ സന്തോഷവാനാണ്, ഞാൻ എപ്പോഴും ഈ ക്ലബ്ബിനെ ബഹുമാനിക്കുന്നുണ്ട്. ക്ലബ് വിടുകയാണെങ്കിൽ, ഇത് ഫുട്ബോൾ ആണ് എന്ന് മനസ്സിലാക്കുക, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.” ബെർണാഡോ സിൽവ പറഞ്ഞു. താരം കഴിഞ്ഞ സീസൺ മുതൽ ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്.

Story Highlight: “I’ve been open with them and they know what I want” Bernardo Silva about Manchester City future