വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കുവാന്‍ താരങ്ങളോട് യാചിക്കുവാനാകില്ല – ഫിൽ സിമ്മൺസ്

Sports Correspondent

Philsimmons

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് വേണ്ടി കളിക്കാതെ ടി20 ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെ ഉന്നം വെച്ച് വെസ്റ്റിന്‍ഡീസ് മുഖ്യ കോച്ച് ഫിൽ സിമ്മൺസ്. സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ പോലുള്ള താരങ്ങളെ ഉദ്ദേശിച്ച് ഫിൽ സിമ്മൺസ് പറഞ്ഞത് ആരോടും വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കൂ എന്ന് പറഞ്ഞ് യാചിക്കാനാകില്ല എന്നാണ്.

ചില താരങ്ങള്‍ വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കുവാന്‍ തയ്യാറല്ല, എന്നാൽ അധികാരികള്‍ അവരോട് ഇതിനായി യാചിക്കുകയില്ല, താരങ്ങള്‍ക്ക് കളിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അവര്‍ ചെയ്യും എന്നും വെസ്റ്റിന്‍ഡീസ് മുഖ്യ കോച്ച് പറഞ്ഞു.

താന്‍ ഈ താരങ്ങളോട് രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ ഒരിക്കലും യാചിക്കുകയില്ല എന്നും അവര്‍ക്ക് ആ ആഗ്രഹം ഉണ്ടെങ്കിൽ അവരാണ് മുന്നോട്ട് വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Story Highlights: Can’t beg anyone for playing for West Indies, says Head Coach Phil Simmons