ബെല്ലരിന്റെ കരാർ റദ്ദാക്കാൻ ആഴ്‌സണൽ,താരം ബെറ്റിസിലേക്ക് തന്നെ, റുനേർസൻ തുർക്കിയെയിലേക്ക്

ആഴ്‌സണലിന്റെ സ്പാനിഷ് പ്രതിരോധ താരം ഹെക്ടർ ബെല്ലരിനും ആയുള്ള കരാർ റദ്ദാക്കാൻ ഒരുങ്ങി ക്ലബ്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ടീം റയൽ ബെറ്റിസിൽ ലോണിൽ കളിച്ച ബെല്ലരിന് ബെറ്റിസിലേക്ക് തിരികെപ്പോകാൻ ആഴ്‌സണലും ആയുള്ള കരാർ അവസാനിപ്പിക്കണം. നിലവിൽ താരത്തെ ടീമിന് ആവശ്യമില്ല എന്ന നിലപാട് ആണ് ക്ലബിനും.

തന്റെ ശമ്പളം എല്ലാം വളരെയധികം കുറച്ച് ആണ് ബെല്ലരിൻ ബെറ്റിസിലേക്ക് ചെക്കാറാൻ ശ്രമിക്കുന്നത്. അതേസമയം ടീമിൽ നിന്നു പല താരങ്ങളെയും ഒഴിവാക്കുന്ന ആഴ്‌സണലിന്റെ ഐസിലാന്റ് ഗോൾ കീപ്പർ അലക്‌സ് റുനേർസൻ തുർക്കിയെ ക്ലബ് അലനയസപോറിൽ ചേക്കേറും. ആഴ്‌സണലിൽ വലിയ ചലനം ഒന്നും ഉണ്ടാക്കാൻ റുനേർസനു ആയിരുന്നില്ല. അതേസമയം പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ താരങ്ങളെ വിറ്റ് ഒഴിവാക്കുന്ന ആഴ്‌സണൽ ആഷ്‌ലി മാറ്റിലന്റ് നൈൽസ്, നെൽസൺ എന്നിവരെ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുമ്പ് ലോണിൽ അയക്കും എന്നാണ് സൂചന.

Story highlight : Arsenal to terminate Bellerin contract,player to join Real Betis again. Runarsson to join Turkey club.