പരിക്ക് ഗുരുതരം, റീസ് ജെയിംസിന് ലോകകപ്പ് നഷ്ടമായേക്കും

ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു എതിരായ എവേ മത്സരത്തിൽ പരിക്കേറ്റ ചെൽസിയുടെ ഇംഗ്ലീഷ് താരം റീസ് ജെയിംസിന്റെ പരിക്ക് ഗുരുതരം എന്നു സൂചന. ചെൽസി രണ്ടു ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ കാൽ മുട്ടിനു ആണ് താരത്തിന് പരിക്കേറ്റത്.

മികച്ച ഫോമിലുള്ള താരത്തിന്റെ പരിക്ക് ചെൽസിക്ക് ഒപ്പം ഇംഗ്ലീഷ് ദേശീയ ടീമിനും കടുത്ത തിരിച്ചടിയായി. താരത്തിന് ലോകകപ്പ് കളിക്കാൻ ആയേക്കില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം നേരിയ പരിക്ക് ആണെന്ന് കരുതിയെങ്കിലും കൂടുതൽ പരിശോധനക്ക് ശേഷം പരിക്ക് ഗുരുതരം എന്നു കണ്ടത്തുക ആയിരുന്നു. താരം ചിലപ്പോൾ ശസ്ത്രക്രിയക്കും വിധേയമായേക്കും.