പരിക്ക് മാറി സോൺ ഇന്റർനാഷണൽ മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തും

ടോട്ടൻഹാം താരം സോങ് ഇന്റർനാഷണൽ മത്സരങ്ങൾക്ക് ശേഷം പരിക്ക് മാറി തിരിച്ചെത്തും. പരിശീലകൻ ജോസെ മൗറിനോ തന്നെയാണ് സോൺ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പരിക്കുമാറി തിരിച്ചെത്തുന്ന കാര്യം അറിയിച്ചത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വെസ്റ്റ്ഹാമുമായാണ് ടോട്ടൻഹാമിന്റെ മത്സരം. ഇന്റർനാഷണൽ മത്സരങ്ങൾക്ക് ടോട്ടൻഹാം താരങ്ങളെ ടീമുകളുടെ പരിശീലകർ കളിക്കാൻ ഇറക്കുമ്പോൾ അവർ ഈ ആഴ്ച എത്ര മിനുറ്റ് ഫുട്ബോൾ കളിച്ചു എന്ന കാര്യം പരിഗണിക്കണമെന്നും മൗറിനോ പറഞ്ഞു.

സൗത്താംപ്ടണെതിരെയുള്ള മത്സരത്തിൽ 4 ഗോളടിച്ചുള്ള മികച്ച ഫോമിൽ നിന്നിരുന്ന സോൺ ന്യൂ കാസിലിനെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോവുകയായിരുന്നു. അതെ സമയം പരിക്ക് മൂലം ടീമിന് പുറത്തുള്ള ഗാരെത് ബെയ്ൽ ഇന്റർനാഷണൽ മത്സരങ്ങൾക്ക് മുൻപ് തന്നെ ടോട്ടൻഹാമിന്‌ വേണ്ടി കളിക്കുമെന്ന് മൗറിനോ പറഞ്ഞു.

Previous articleസ്കോട്ട് ബോര്‍ത്‍വിക് ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു
Next articleഎലീസ് പെറി ന്യൂസിലാണ്ട് പരമ്പരയില്‍ നിന്ന് പുറത്ത്