സ്കോട്ട് ബോര്‍ത്‍വിക് ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്ന് വര്‍ഷം സറേയില്‍ ചെലവഴിച്ച ശേഷം സ്കോട്ട് ബോര്‍ത്‍വിക് തിരികെ ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു. സറേയില്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രീ സീസണ്‍ പരിശീലനത്തിനായി ഡര്‍ഹമ്മിനൊപ്പം താരം ചേരും. 30 വയസ്സുള്ള ലെഗ് സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ ഡര്‍ഹമ്മിന്റെ അക്കാഡമിയുടെ ഭാഗമായിരുന്നു. ഡര്‍ഹം മൂന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പും 2014ല്‍ വണ്‍-ഡേ ട്രോഫിയും നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു സ്കോട്ട്.

ഡര്‍ഹമ്മിലുണ്ടായിരുന്ന സമയത്ത് താരം ഇംഗ്ലണ്ടിനെ മൂന്ന് ഫോര്‍മാറ്റിലുമായി 4 മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിരുന്നു. ബോര്‍ത്തിവികിനെ സ്വന്തമാക്കാനായത് ഡര്‍ഹമ്മിനെ സംബന്ധിച്ച് വലിയ നേട്ടം എന്നാണ് ഡര്‍ഹമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ മാര്‍ക്കസ് നോര്‍‍ത്ത് പറയുന്നത്. സ്പിന്നറെന്ന നിലയിലും ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനെന്ന നിലയിലും ഏറെ ഉപകാരപ്രദമായ താരമാണ് സ്കോട്ട് എന്നും മാര്‍ക്കസ് വ്യക്തമാക്കി.