“ആരാധകർ ഇല്ലാതെ കിരീടം നേടുന്നത് സങ്കടകരം ആയിരിക്കും”

പ്രീമിയർ ലീഗ് പുനരാരംഭിച്ചാലും ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകില്ല എന്നത് വിഷമകരമാണ് എന്ന് ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സൺ. ആരാധകർക്ക് തങ്ങളുടെ പ്രകടനങ്ങളിൽ വലിയ റോൾ ഉണ്ട് എന്ന് ഹെൻഡേഴ്സൺ പറഞ്ഞു. ടീം ഒരു കിരീടം നേടുമ്പോൾ അത് കാണാൻ ആരാധകർ ഗ്യാലറിയിൽ ഇല്ല എങ്കിൽ അത് ഒരു വല്ലാത്ത അവസ്ഥ ആയിരിക്കും എന്ന് അദ്ദേഹം പറയുന്നു.

ലിവർപൂളിന് ഇനി ലീഗിൽ രണ്ട് വിജയം കൂടെ നേടിയാൽ കിരീടം സ്വന്തമാക്കാം. ടീം സീസൺ അവസാനം വരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആണ് ശ്രമിക്കുന്നത്. കിരീടം ഉറപ്പിക്കാൻ ശ്രദ്ധ കൈവിടാതെ നിൽക്കേണ്ടതുണ്ട്. ഹെൻഡേഴ്സൺ പറയുന്നു. ആരാധകർ ഇല്ലെങ്കിലും കിരീടം നേടിയേ പറ്റൂ. എന്ന് ആരാധകർ തിരികെ സ്റ്റേഡിയങ്ങളിൽ എത്തുന്നോ അന്ന് ഈ കിരീട നേട്ടം അവർക്ക് ഒരുമിച്ച് ആഘോഷിക്കും എന്നും ഹെൻഡേഴ്സൺ പറഞ്ഞു.

Previous articleവെർടോംഗനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ഇന്റർ മിലാൻ
Next articleലിവർപൂൾ വിജയിക്കുന്ന യന്ത്രം ആയി മാറി” – എമ്പപ്പെ