വെർടോംഗനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ഇന്റർ മിലാൻ

ബെൽജിയൻ സെന്റർ ബാക്കായ വെർടോംഗനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമങ്ങൾ തുടങ്ങി‌. സ്പർസ് വിടുമെന്ന് നേരത്തെ തന്നെ സൂചനകൾ നൽകിയ താരമാണ് വെർടോംഗൻ. ഈ സീസൺ അവസാനത്തോടെ വെർടോങന്റെ കരാർ അവസാനിക്കും. അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായ താരത്തെ എളുപ്പത്തിൽ സ്വന്തമാക്കാൻ ആകും എന്നാണ് ഇന്റർ മിലാൻ പ്രതീക്ഷിക്കുന്നത്.

അടുത്തിടെ സ്പർസിൽ നിന്ന് എറിക്സണെ ഇന്റർ മിലാൻ സ്വന്തമാക്കിയിരുന്നു‌. കിരീടങ്ങൾ നേടുകയാണ് ലക്ഷ്യം എന്നും അത് ടോട്ടൻഹാമിൽ നിന്ന് നേടാൻ കഴിയുമോ എന്ന് സംശയിക്കുന്നതായും വെർടോങൻ അടുത്തിടെ പറഞ്ഞിരുന്നു. 2012 മുതൽ ടോട്ടൻഹാമിനായി കളിക്കുന്ന താരമാണ് വെർടോംഗൻ. ഇരുന്നൂറ്റി അമ്പതോളം മത്സരങ്ങളും ക്ലബിനായി വെർടോംഗൻ കളിച്ചിട്ടുണ്ട്. എന്നാൽ ഒരു കിരീടം പോലും ടോട്ടൻഹാമിനൊപ്പം താരത്തിന് നേടാൻ ആയിട്ടില്ല. അതാണ് ക്ലബ് വിടാൻ താരം തയ്യാറാകാൻ കാരണം.

Previous articleടെന്നീസ് സ്‌കോളർഷിപ്പ് പ്രോഗാമുമായി ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബോപ്പണ്ണ
Next article“ആരാധകർ ഇല്ലാതെ കിരീടം നേടുന്നത് സങ്കടകരം ആയിരിക്കും”