ലിവർപൂൾ വിജയിക്കുന്ന യന്ത്രം ആയി മാറി” – എമ്പപ്പെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ പ്രശംസിച്ച് ഫ്രഞ്ച് താരം എമ്പപ്പെ. ലിവർപൂളിന്റെ അടുത്ത കാലത്തെ പ്രകടനങ്ങൾ അത്ഭുതപ്പെടുത്തുന്നത് ആണ് എന്ന് എമ്പപ്പെ പറഞ്ഞു‌. ലിവർപൂൾ വിജയിക്കുന്ന യന്ത്രമായി മാറിയരിക്കുകയാണ്. അവരുടെ പ്രകടനങ്ങൾ നിരീക്ഷിച്ചാൽ വിജയിക്കുന്നത് എളുപ്പമാണെന്ന് തോന്നിപ്പോകും. എമ്പപ്പെ പറഞ്ഞു.

ലിവർപൂൾ ഇത്ര മികച്ച ടീമാകാൻ കാരണം അവരുടെ കഠിന പ്രയത്നവും ഒപ്പം ക്ലോപ്പിന്റെ മികച്ച ടാക്ടിക്സും ആണെന്നും എമ്പപ്പെ പറഞ്ഞു. എമ്പപ്പയുടെ വാക്കുകൾക്ക് പിന്നാലെ താരത്തെ ലിവർപൂളുമായി ചേർത്ത് അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് ഏറെ ഇഷ്ടമുള്ള താരമാണ് എമ്പപ്പെ‌.

Advertisement