“ക്യാപ്റ്റൻ ആണെന്ന് കരുതി മഗ്വയർ ആദ്യ ഇലവനിൽ എത്തണമെന്നില്ല” – ടെൻ ഹാഗ്

20220827 132448

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയറിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ല എന്ന് എറിക് ടെൻ ഹാഗ്. കഴിഞ്ഞ മത്സരത്തിൽ മഗ്വയർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തിരുന്നു. അന്ന് യുണൈറ്റഡ് ഡിഫൻസിൽ വരാനെയും ലിസാൻഡ്രോയും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.

മഗ്വയർ

ക്യാപ്റ്റൻ ആയി എന്നത് കൊണ്ട് മഗ്വയറിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പ് കൊടുക്കുന്നില്ല എന്ന് ടെൻ ഹാഗ് പറഞ്ഞു. വരാനെയെ പോലെ ഒരു താരം ഉണ്ടായിരിക്കെ ആദ്യ ഇലവനിൽ എത്തുക എളുപ്പമാകില്ല എന്നും ടെൻ ഹാഗ് പറഞ്ഞു. വരാനെ ലോകത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളാണ്. അദ്ദേഹം നേടിയ കിരീടങ്ങളും അദ്ദേഹത്തിന്റെ പരിചയ സമ്പത്തും അതാണ് കാണിച്ചു തന്നത്.

ടീമിൽ ഒരോ സ്ഥാനങ്ങൾക്കു വേണ്ടിയും മത്സരം വേണം എന്നും വലിയ സീസൺ ആണെന്നും ടെൻ ഹാഗ് പറഞ്ഞു. ഇന്ന് സതാമ്പ്ടണ് എതിരെയും മഗ്വയർ ബെഞ്ചിൽ ആകാൻ ആണ് സാധ്യത.