100 മില്യണും ഒപ്പം റൊണാൾഡോയും വേണം, പകരം ഒസിമനെ തരാം എന്ന് നാപോളി

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിക്കാൻ ഞങ്ങൾ ഒരുക്കമാണെന്ന് ഇറ്റാലിയൻ ക്ലബ് നാപോളി. എന്നാൽ നാപോളി മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വെക്കുന്ന ഡിമാൻഡ് കേട്ടാൽ ഞെട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന സ്ട്രൈക്കർ ഒസിമനെ നാപോളി യുണൈറ്റഡിന് നൽകും. അതിനു പകരം 100 മില്യണും ഒപ്പം റൊണാൾഡോയെയും നാപോളിക്ക് യുണൈറ്റഡ് നൽകണം. റൊണാൾഡോയെ ലോണിൽ മതി. വേതനം പകുതിയിൽ അധികം യുണൈറ്റഡ് നൽകുകയും വേണം.

നാപോളി ഈ ഓഫർ യുണൈറ്റഡിന് മുന്നിൽ വെച്ചു എന്ന് ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഓഫറിനെ പരിഹാസമായി മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് എടുക്കുകയുള്ളൂ. റൊണാൾഡോയുടെ ഏജന്റ് മെൻഡസ് നാപോളിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പുതിയ ക്ലബ് കണ്ടെത്താൻ ആകാതെ വിഷമിക്കുകയാണ് റൊണാൾഡോ. ചാമ്പ്യൻസ് ലീഗി കളിക്കാനായാണ് റൊണാൾഡോ ക്ലബ് വിടാൻ ശ്രമിക്കുന്നത്.