“ഹാരി കെയ്‌നിനെ ടോട്ടൻഹാമിൽ നിലനിർത്തുകയാണ് ലക്‌ഷ്യം”

Photo: Twitter

ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്‌നിനെ ടീമിലെ നിലനിർത്തുകയാണ് തന്റെയും ടോട്ടൻഹാമിന്റെയും ലക്ഷ്യമെന്ന് ടോട്ടൻഹാം ഫുട്ബോൾ ഡയറക്ടർ ഫാബിയോ പാരാറ്റിസി. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ടോട്ടൻഹാം വിടാനുള്ള ആഗ്രഹം ഹാരി കെയ്ൻ പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടോട്ടൻഹാമിന്റെ കൂടെ മികച്ച പ്രകടനമാണ് ഹാരി കെയ്ൻ പുറത്തെടുത്തതെങ്കിലും ഒരു കിരീടം നേടാൻ താരത്തിനായിരുന്നില്ല. തുടർന്നാണ് താരം ക്ലബ് വിടാനുള്ള സാധ്യത തേടിയത്. ശേഷം താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി 100 മില്യൺ പൗണ്ട് ഓഫർ ചെയ്‌തെങ്കിലും ടോട്ടൻഹാം അത് നിരസിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ കൂടാതെ ചെൽസിയും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്.

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളാണ് ഹാരി കെയ്ൻ എന്നും താരം ടോട്ടൻഹാമിനായി കളിക്കുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും ഫാബിയോ പാരാറ്റിസി പറഞ്ഞു.