മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം

ഐപിഎൽ 2022ന് മുമ്പുള്ള മെഗാ ലേലത്തിൽ നാല് താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താമെന്ന് സൂചന. പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ കൂടിയെത്തുമ്പോള്‍ പുതിയ വരുന്ന ഫ്രാഞ്ചൈസികള്‍ക്കും മികച്ച താരങ്ങളെ തിര‍ഞ്ഞെടുക്കുവാനുള്ള അവസരമെന്ന നിലയിലാണ് നാല് താരങ്ങളെ ഒഴികെ ബാക്കി താരങ്ങളെ റിലീസ് ചെയ്യണമെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തുന്നത്.

മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം എന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെ നിലനിര്‍ത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികള്‍ക്ക് ഉപയോഗിക്കാമായിരുന്നു.