ബാബര്‍ അസം ആദ്യ ആറോവറിലെ തന്റെ ഡോട്ട് ബോള്‍ പെര്‍സന്റേജ് മെച്ചപ്പെടുത്തണം – വസീം അക്രം

പാക്കിസ്ഥാന്‍ താരങ്ങള്‍ ലോക ബാറ്റ്സ്മാന്മാരെ നോക്കി എങ്ങനെയാണ് മത്സരങ്ങളെ സമീപിക്കേണ്ടതെന്ന് മനസ്സിലാക്കണമെന്ന് പറഞ്ഞ് മുന്‍ താരം വസീം അക്രം. ഇപ്പോള്‍ പാക് നിരയിൽ ബാബര്‍ അസമും മുഹമ്മദ് റിസ്വാനുമാണ് മികച്ച ഫോമിൽ കളിക്കുന്ന താരങ്ങള്‍. എന്നാൽ ബാബര്‍ അസം ആദ്യ ഓവറിലെ അദ്ദേഹത്തിന്റെ ഡോട്ട് ബോള്‍ പെര്‍സന്റേജ് മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും. ഈ താരങ്ങള്‍ ടി20 ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇത്തരം ചെറിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വസീം അക്രം പറഞ്ഞു.

ലോക ക്രിക്കറ്റിൽ വിരാട് കോഹ്‍ലിയോടൊപ്പം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാക്കിസ്ഥാന്‍ നായകന്‍ കൂടിയായ ബാബര്‍ അസം. ടി20 ക്രിക്കറ്റിൽ വേഗത്തിൽ സ്കോര്‍ ചെയ്യുക എന്നത് ഏറെ പ്രധാനമായ കാര്യമാണെന്നും അതിനായി ഡോട്ട് ബോളുകള്‍ അധികം കളിക്കുന്നത് കുറയ്ക്കുക എന്നതും ഏറെ പ്രധാനമാണെന്ന് വസീം അക്രം വ്യക്തമാക്കി.