മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല, സ്പർസിൽ തന്നെ തുടരുമെന്ന് ഹാരി കെയ്ൻ

Harry Kane Tottenham Premier League

സൂപ്പർ താരം ഹാരി കെയ്ൻ ഈ സീസണിലും ടോട്ടൻഹാമിൽ തന്നെ തുടരും. നിലവിൽ ടോട്ടൻഹാമിൽ മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ള ഹാരി കെയ്ൻ ട്രോഫികൾ നേടാൻ വേണ്ടി ടീം വിടുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ ടോട്ടൻഹാമിൽ തന്നെ തുടരുകയാണെന്ന് താരം ഇന്ന് വ്യക്തമാക്കി. നേരത്തെ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി വമ്പൻ തുക ടോട്ടൻഹാമിന് വാഗ്ദാനം ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരത്തിനായി 100 മില്യൺ പൗണ്ട് ആണ് ഓഫർ ചെയ്തത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫറുകൾ എല്ലാം ടോട്ടൻഹാം നിരസിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മത്സരത്തിന് ഇറങ്ങിയപ്പോൾ സ്പർസ്‌ ആരാധകരിൽ നിന്ന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നെന്നും ഈ സീസണിൽ താൻ 100 ശതമാനവും ടോട്ടൻഹാമിൽ തന്നെ തുടരുമെന്നും ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം വോൾവ്‌സിനെതിരായ മത്സരത്തിൽ ഹാരി കെയ്ൻ പകരക്കാരുടെ ബെഞ്ചിൽ നിന്ന് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയിരുന്നു.

Previous articleമിസ്ബ ഉള്‍ ഹക്ക് പോസിറ്റീവ്, ടീം ലാഹോറിലേക്ക് മടങ്ങുമ്പോള്‍ മിസ്ബ ജമൈക്കയിൽ തുടരും
Next articleകേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങൾ പരിശീലനം ആരംഭിച്ചു