മിസ്ബ ഉള്‍ ഹക്ക് പോസിറ്റീവ്, ടീം ലാഹോറിലേക്ക് മടങ്ങുമ്പോള്‍ മിസ്ബ ജമൈക്കയിൽ തുടരും

Misbahulhaq

വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനയിൽ പോസിറ്റീവായി മിസ്ബ ഉള്‍ ഹക്ക്. ഇതോടെ പാക്കിസ്ഥാന്‍ മുഖ്യ കോച്ച് ജമൈക്കയിൽ തുടരും. മറ്റു ടീമംഗങ്ങള്‍ ലാഹോറിലേക്ക് മടങ്ങുമ്പോള്‍ മിസ്ബ കോവിഡ് മാനദണ്ഡ പ്രകാരമുള്ള ക്വാറന്റീനിൽ കഴിയണം.

പാക്കിസ്ഥാനിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള രണ്ട് പരിശോധനയിലും മിസ്ബ പോസിറ്റീവാകുകായിരുന്നു. 10 ദിവസത്തെ ക്വാറന്റീന് ശേഷം കോവിഡ് നെഗറ്റീവ് ആയ ശേഷം മാത്രമാവും മിസ്ബയെ യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളു.

സ്ക്വാഡിലെ മറ്റംഗങ്ങളെല്ലാവരും നിശ്ചയിച്ച പ്രകാരം തന്നെ നാട്ടിലേക്ക് മടങ്ങും.

Previous articleമധ്യനിര താരം ചാൾസ് ആനന്ദ് രാജ് ഗോകുലം കേരളയിൽ
Next articleമാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല, സ്പർസിൽ തന്നെ തുടരുമെന്ന് ഹാരി കെയ്ൻ