കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങൾ പരിശീലനം ആരംഭിച്ചു

Img 20210825 201829

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ അഡ്രിയാൻ ലൂണയും എനസ് സിപോവിചും ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ എത്തിയ താരങ്ങൾ ക്വാരന്റൈൻ പൂർത്തിയാക്കി ഇന്ന് സ്ക്വാഡിനൊപ്പം ചേരുക ആയിരുന്നു. ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൗഹൃദ മത്സരങ്ങൾ വരും ദിവസങ്ങളിൽ കളിക്കുന്നുണ്ട്. രണ്ട് വിദേശ താരങ്ങളും ഈ മത്സരങ്ങളുടെ ഭാഗമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇരുവരും ഡ്യൂറണ്ട് കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലും ഉണ്ടാകും.

ബോസ്‌നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആയ എനെസ് സിപോവിച്ച് മുൻ ചെന്നൈയിന്‍ എഫ് സി താരമാണ്. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍, 18 മത്സരങ്ങളിലായി ചെന്നൈയിന്‍ ജഴ്‌സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാനിധ്യവുമായിരുന്നു. ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ മിഡ്ഫീല്‍ഡര്‍ ആണ്. ആദ്യമായാണ് താരം ഇന്ത്യയിൽ എത്തുന്നത്. Img 20210825 201913

Img 20210825 201859

Img 20210825 201848

Previous articleമാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല, സ്പർസിൽ തന്നെ തുടരുമെന്ന് ഹാരി കെയ്ൻ
Next articleഎമ്പപ്പെക്ക് ക്ലബ് വിടണം എങ്കിൽ തടയില്ല എന്ന് പി എസ് ജി