“ഹാളണ്ടിൽ നിന്ന് ഏറെ ഗോളുകൾ പ്രതീക്ഷിക്കുന്നു” – ഗ്വാർഡിയോള

20220903 103153

ഹാളണ്ടിനു മേൽ എല്ലാവർക്കും ഉള്ള പ്രതീക്ഷ വളരെ അധികമാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ആളുകൾക്ക് അത് പ്രതീക്ഷിക്കാം. ഞാനും കുറെ ഗോളുകൾ ഹാളണ്ടിൽ നിന്ന് ആഗ്രഹിക്കുന്നുണ്ട്. ഹാളണ്ടിനും സ്വയൻ വലിയ പ്രതീക്ഷൾ ഉണ്ട്. പെപ് പറഞ്ഞു.

എല്ലാ മത്സരങ്ങളിലും മൂന്ന് ഗോളുകൾ സ്‌കോർ ചെയ്യണമെന്ന് ഹാളണ്ട് ആഗ്രഹിക്കുന്നു, പക്ഷേ ഇത് സംഭവിക്കാൻ പോകുന്നില്ല. അത് നടക്കില്ലെന്ന് എനിക്കറിയാം, അത് നടക്കില്ലെന്ന് ഫുട്ബോൾ ലോകത്തെ എല്ലാവർക്കും അറിയാം. പെപ് പറയുന്നു.

ഹാളണ്ടിന്റെ കരിയറിലെ കണക്കുകൾ അവിശ്വസനീയമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, അത് വളരെ വലിയ നമ്പർ ആണെന്നും പെപ് പറഞ്ഞു. ഹാളണ്ട് അവസാന രണ്ട് ലീഗ് മത്സരങ്ങളിലും ഹാട്രിക്ക് നേടിയിരുന്നു.