“ഗ്രീൻവുഡ് ഗോളല്ലാതെ തന്നെ ടീമിന് വലിയ സംഭാവനകൾ നൽകുന്നു”

20210405 024226

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോളടിച്ചത് യുവതാരം മേസൺ ഗ്രീൻവുഡ് ആയിരുന്നു. ഈ സീസണിൽ ഗോളടിയിൽ പിറകിലേക്ക് പോയ താരത്തെ പലരും വിമർശിച്ചിരുന്നു. എന്നാൽ ഗ്രീൻവുഡ് ഗോളടിച്ചില്ലെങ്കിലും ടീമിന് ഒരു വലിയ നേട്ടം തന്നെയാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഗോളടിയിൽ അല്ല കാര്യം. ടീമിനെ സഹായിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ബോൾ ട്രാക്ക് ചെയ്ത് ഡിഫൻഡേഴ്സിനെ സഹായിക്കാനും എതിർ ബോക്സിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഒക്കെ ഇപ്പോൾ ഗ്രീൻവുഡിനാകുന്നുണ്ട് എന്നും ഗോളുകൾ വന്നു കൊള്ളും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഏതു സ്ട്രൈക്കർക്കും ഗോളടിക്കണം എന്ന് ഉണ്ടാകും ഗ്രീൻവുഡിനെ ഇപ്പോൾ എതിർ താരങ്ങൾ മനസ്സിലാക്കി എല്ലാ യുവതാരങ്ങളും വളർന്നു വരുമ്പോൾ ഈ പ്രതിസന്ധി നേരിടും. അത് സ്വാഭാവികമായി മറികടക്കും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.