മുന്‍ ഗുജറാത്ത് ഡിജിപി ബിസിസിഐയുടെ പുതിയ ആന്റി-കറപ്ഷന്‍ യൂണിറ്റ് ചീഫ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ ഗുജറാത്ത് ഡിജിപി ആയിരുന്ന ഷബീര്‍ ഹുസൈന്‍ ഷേക്കാദം ഖാണ്ട്‍വാല ബിസിസിഐയുടെ പുതിയ ആന്റി-കറപ്ഷന്‍ യൂണിറ്റ് ചീഫ്. അജിത് സിംഗില്‍ നിന്നാണ് ഷബീര്‍ ഈ പുതിയ പദവിയിലേക്ക് എത്തുന്നത്. മാര്‍ച്ച് 31ന് ആണ് അജിത് സിംഗിന്റെ കാലാവധി അവസാനിക്കുന്നത്.

2010ല്‍ ഗുജറാത്ത് ഡിജിപി ആയി വിരമിച്ച ഷബീര്‍ എസ്സാര്‍ ഗ്രൂപ്പിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയും ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ ഭാഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.