“ഗ്രീൻവുഡ് റാഷ്ഫോർഡിനേക്കാൾ മെച്ചപ്പെട്ട താരം”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് യുവ സ്ട്രൈക്കർ ഗ്രീൻവുഡിന് വലിയ ബ്ജാവി പ്രവചിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ഗാരി നെവിൽ. മാർക്ക്സ് റാഷ്ഫോർഡ് 18ആം വയസ്സിൽ എന്തായിരുന്നു അതിനേക്കാൾ മെച്ചപ്പെട്ട താരമാണ് ഗ്രീൻവുഡ് ഇപ്പോൾ എന്ന് നെവിൽ പറഞ്ഞു. റാഷ്ഫോർഡിനെക്കാൾ പന്തടക്കവും ടാലന്റും ഗ്രീൻവുഡിൽ കാണുന്നുണ്ട് എന്നും നെവിൽ പറഞ്ഞു.

മുമ്പ് അദ്നാൻ യനുസായ് വളർന്നു വരുന്ന കാലത്തും ഈ പ്രതീക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിലും യനുസായ് ഒന്നും ആകാതെ പോയെന്നത് നെവിൽ ഓർമ്മിപ്പിക്കുന്നു. പക്ഷെ ഗ്രീൻവുഡിന്റെ കാര്യത്തിൽ അതു നടക്കില്ല എന്ന് അദ്ദേഹം പ്രതീക്ഷ വെക്കുന്നു. ഗ്രീൻവുഡിലൂടെ ഒരു വലിയ സ്റ്റാറിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കാൻ പോകുന്നത് എന്നും നെവിൽ പറഞ്ഞു.

Advertisement