ആന്ദ്രേ ഗോമസിന്റെ സന്ദേശം എത്തി, ആശംസകൾക്ക് നന്ദി പറഞ്ഞ് എവർട്ടൻ താരം

- Advertisement -

സ്പർസിനെതിരെ കളിയിൽ ഗുരുതര പരിക്കേറ്റ് പുറത്ത് പോയ ശേഷമുള്ള എവർട്ടൻ താരം ആന്ദ്രേ ഗോമസിന്റെ ആദ്യ സന്ദേശം എത്തി. സംഭവത്തിന് ശേഷം ആദ്യമായാണ് താരം പ്രതികരണവുമായി ആർധകർക്ക് മുൻപിൽ എത്തുന്നത്.

തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം എല്ലാവരുടെയും ആശംസകൾക്കും പോസിറ്റീവ് എനർജിക്കും നന്ദി അറിയിച്ചത്. തന്റെ ശസ്ത്രക്രിയ നന്നായി തന്നെ നടന്നു എന്നും ഇപ്പോൾ കുടുംബത്തോട് ഒപ്പമാണ് എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. സ്പർസ് താരം ഹ്യുങ് മിൻ സോണിന്റെ ഫൗളിൽ കാൽ ഒടിഞ്ഞ താരം ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയൻ ആയിരുന്നു. ഈ സീസണിൽ ഇനി താരത്തിന് ഫുട്‌ബോൾ കളിക്കാനാവില്ല എന്നുറപ്പാണ്.

Advertisement