മാൾഡിനിയ്ക്ക് ഒപ്പം എത്തി, ഇനി റൊണാൾഡോയ്ക്ക് മുന്നിൽ കസിയസ് മാത്രം

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനായി കളത്തിൽ ഇറങ്ങിയതോടെ ഒരു നാഴികക്കല്ലു കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നിട്ടു. യൂറോപ്യൻ ക്ലബ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ കളിച്ച റെക്കോർഡിൽ മാൽഡിനിക്ക് ഒപ്പം ക്രിസ്റ്റ്യാനോ എത്തി. റൊണാൾഡോയുടെ 174ആമത് യൂറോപ്യൻ മത്സരമായിരുന്നു ഇന്നത്തേത്. മിലാൻ ഇതിഹാസം മാൾഡിനിയുടെ റെക്കോർഡിനൊപ്പം ആണ് റൊണാൾഡോ എത്തിയത്.

174 മത്സരങ്ങൾ മാൾഡിനിയും യൂറോപ്പിൽ കളിച്ചിട്ടുണ്ട്. ഇനി റൊണാൾഡോയ്ക്ക് മുന്നിൽ റയൽ മാഡ്രിഡ് ഇതിഹാസമായ കസിയസ് മാത്രമാണ് ഉള്ളത്. 188 മത്സരങ്ങൾ ആണ് യൂറോഒയൻ ടൂർണമെന്റുകളിൽ കസിയസ് കളിച്ചിട്ടുള്ളത്. സമീപ ഭാവിയിൽ തന്നെ അത് മറികടക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ആകും റൊണാൾഡോ.

Advertisement