മുൻ ചെന്നൈയിൻ സൂപ്പർ താരം മെൻഡോസ കൊളംബിയൻ ദേശീയ ടീമിൽ

- Advertisement -

ഐ എസ് എല്ലിൽ ചെന്നൈയിന് വേണ്ടി അത്ഭുതങ്ങൾ കാണിച്ചിട്ടുള്ള സ്റ്റീവെൻ മെൻഡോസ കൊളംബിയ ദേശീയ ടീമിൽ. ഇന്നലെ പരിശീലകൻ കാർലെസ് ക്യുരോസ് തന്റെ അവസാന 23 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഹാമസ് റോഡ്രിഗസിനെ പോലുള്ള വൻ താരങ്ങൾക്ക് ഒപ്പം മെൻഡോസയും ടീമിൽ ഇടം നേടി. ആദ്യമായാണ് മെൻഡോസ ദേശീയ ടീമിൽ എത്തുന്നത്.

പെറുവിനെയും ഇക്വഡോറിനെയും ആണ് സൗഹൃദ മത്സരത്തിൽ ഈ മാസം കൊളംബിയ നേരിടുന്നത്. ഈ മത്സരങ്ങളിൽ ദേശീയ ടീമിനായി അരങ്ങേറാൻ ആകും എന്നാണ് മെൻഡോസ കരുതുന്നത്. കൊഡ്രാഡോ, മുറിയൽ, യെറ് മിന തുടങ്ങിയ പ്രമുഖർ ഒക്കെ ഉൾപ്പെട്ട ടീമിനെയാണ് ക്യുരോസ് തിരഞ്ഞെടുത്തിട്ടുള്ളത്.

2014-15 സീസണിൽ ആയിരുന്നു മെൻഡോസ ചെന്നൈയിനായി കളിച്ചത്. ആ സീസണിൽ ചെന്നൈയിന് കിരീടം നേടിക്കൊടുക്കുന്നതിൽ മെൻഡോസ വലിയ പങ്കുവഹിച്ചിരുന്നു. ആ സീസണിൽ ഗോൾഡൻ ബൂട്ടും താരമായിരുന്നു സ്വന്തമാക്കിയത്. ഇപ്പോൾ ഫ്രഞ്ച് ക്ലബായ അമയെൻസിനായാണ് മെൻഡോസ കളിക്കുന്നത്.

Advertisement