ഫ്രെഡും ഡാർമിയനും യുണൈറ്റഡിനൊപ്പം ചേരും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ടീമിലേക്ക് മൂന്ന് താരങ്ങൾ കൂടെ ചേരും. മധ്യനിര താരമായ ഫ്രെഡ്, ഡിഫൻഡറായ ഡാർമിയൻ, ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ എന്നിവർ ഉടൻ ടീമിനൊപ്പം ചേരുമെന്ന് പരിശീലകൻ ഒലെ അറിയിച്ചു‌. ഇപ്പോൾ ഓസ്ട്രേലിയയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത് യുണൈറ്റഡ് സിംഗപ്പൂരിൽ എത്തുമ്പോൾ ആയിരിക്കും ഈ മൂന്ന് താരങ്ങക്കും ടീമിനൊപ്പം ചേരുക.

ഓസ്ട്രേലിയയിൽ ഒരു സൗഹൃദ മത്സരം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കും. നാളെ ലീഡ്സിനെതിരെ ആണ് യുണൈറ്റഡിന്റെ മത്സരം. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ലുകാകു, ലിൻഡെലോഫ് എന്നിവർ പരിക്ക് മാറി തിരിച്ച് എത്തിയതായി ഒലെ പറഞ്ഞു. ഡി ഹിയയും നാളെ യുണൈറ്റഡിനായി ഇറങ്ങും.

Advertisement