ധോണിയുടെ കാര്യത്തിൽ അവ്യക്തത, വെസ്റ്റിൻഡീസ് പരമ്പരക്കുള്ള ടീമിനെ 19ന് പ്രഖ്യാപിക്കും

Photo: Twitter/@BCCI
- Advertisement -

വെസ്റ്റിൻഡീസ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ജൂലൈ 19ന് മുംബൈയിൽ വെച്ചുള്ള സെലക്ടർമാരുടെ മീറ്റിങ്ങിൽ പ്രഖ്യാപിക്കും. വെസ്റ്റിൻഡീസിൽ ഇന്ത്യ 3 ടി20 മത്സരങ്ങളും 3ഏകദിന മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുക. ഓഗസ്റ്റ് മൂന്നിനാണ് വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ മത്സരം. വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്കും ഏകദിന മത്സരങ്ങളിൽ നിന്നും ടി20യിൽ നിന്നും വിശ്രമം അനുവദിച്ചേക്കും.

അതെ സമയം വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ പറ്റി ഇപ്പോഴും അവ്യക്തത തുടരുകയാണ്. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായിരുന്നില്ല. ഇതോടെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ധോണി ഇടം കണ്ടെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

വെസ്റ്റിൻഡീസ് പര്യടനത്തിൽ നടക്കുന്ന ടെസ്റ്റ് പരമ്പര വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടിയാവും. ഓഗസ്റ്റ് 22നാണ് ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക.

Advertisement