ഫർമീനോ ലിവർപൂളിനൊപ്പം ചേരാൻ താമസിക്കും

- Advertisement -

പ്രീസീസൺ ഒരുക്കത്തിൽ ലിവർപൂളിനൊപ്പം ഫർമീനോ ചേരാൻ താമസിക്കും എന്ന് ലിവർപൂൾ മാനേജർ ക്ലോപ്പ് അറിയിച്ചു. ലോകകപ്പിൽ ബ്രസീലിനൊപ്പം ക്വാർട്ടർ വരെ കളിക്കേണ്ടി വന്നിരുന്നു ഫർമീനോ. അതുകൊണ്ട് തന്നെ താരത്തിന് കൂടുതൽ സമയം വിശ്രമത്തിനായി ആവശ്യമുള്ളത് കൊണ്ടാണ് ലിവർപൂളിനൊപ്പം ക്യാമ്പിൽ എത്തുന്നതിന് ലേറ്റ് ആകുന്നത്.

ഈ മാസം ഇരുപതിന് അമേരിക്കയിലേക്ക് പ്രീസീസണായി പോകുന്ന ലിവർപൂൾ ടീമിനൊപ്പം ഫർമീനോ ഉണ്ടാകില്ല. പ്രീസീസണ് ടൂറിന് ശേഷം ഫ്രാൻസിൽ ലിവർപൂൾ ക്യാമ്പ് ചെയ്യുമ്പോൾ മാത്രമെ ഫർമീനോ ടീമിനൊപ്പം ചേരുകയുള്ളൂ. ഇംഗ്ലണ്ട് ടീമിലെ അംഗങ്ങളും ബെൽജിയൻ കീപ്പർ മിഗ്നൊലെയും ക്രൊയേഷ്യ ഡിഫൻഡർ ലോവ്റെനും സീസണിലെ ആദ്യ മത്സരത്തിന് ഒരാഴ്ച മുമ്പ് മാത്രമെ ടീനൊപ്പം ചേരു എന്നും ക്ലോപ്പ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement