സിന്ധു സെമിയില്‍

- Advertisement -

മലേഷ്യയുടെ സോണിയ ചിയയെ താ‍യ്‍ലാന്‍‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു. ഇതോടെ ടൂര്‍ണ്ണമെന്റിലെ സെമിയില്‍ സിന്ധു എത്തുകയായിരുന്നു. തായ്‍ലാന്‍ഡ് ഓപ്പണിലെ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ സാന്നിധ്യമാണ് പിവി സിന്ധു. ഇന്നത്തെ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് മലേഷ്യന്‍ താരത്തെ സിന്ധു കെട്ടുകെട്ടിച്ചത്.

36 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-17, 21-13 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ 35ാം നമ്പര്‍ താരമാണ് സോണിയ ചിയ. സെമിയില്‍ ലോക റാങ്കിംഗില്‍ 29ാം നമ്പര്‍ താരം ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്കയാണ് സിന്ധുവിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement