വീണ്ടുമൊരു പോർച്ചുഗീസ് താരത്തെ സ്വന്തമാക്കി ജർമ്മൻ ചാമ്പ്യന്മാർ

ജർമ്മൻ കപ്പ് ജേതാക്കളായ ഫ്രാങ്ക്ഫർട്ട് വീണ്ടും ഒരു പോർച്ചുഗീസ് താരത്തെ സ്വന്തമാക്കി. എഫ്‌സി പോർട്ടോയുടെ യുവതാരം ഗോൺസാലോ പാസിയൻസിയയെയാണ് ഈഗിൾസ് ടീമിലെത്തിച്ചത്. മൂന്നു മില്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് താരം ബുണ്ടസ് ലീഗയിലെത്തുന്നത്. 23, കാരനായ പാസിയൻസിയ കഴിഞ്ഞ സീസണിൽ പത്ത് ഗോളുകളും ഏഴു അസിസ്റ്റുകളുമാണ് പോർട്ടോയ്ക്ക് വേണ്ടി നേടിയത്.

കഴിഞ്ഞസീസണിൽ പോർച്ചുഗലിൽ നിന്നും വന്ന ഫ്രാങ്ക്ഫർട്ടിന്റെ താരമായിരുന്നു ലൂക്ക ജോവിച്ച്. ഈഗിൾസിന് വേണ്ടി ഒൻപത് ഗോളുകളാണ് താരം നേടിയത്. ക്ലബ് വിട്ട പരിശീലകൻ നിക്കോ കൊവാച്ചിന്റെ കീഴിൽ ജർമ്മൻ കപ്പ് ഫൈനലിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പ് ഉയർത്തി ചരിത്രം കുറിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial