അസിസ്റ്റിൽ ഫാബ്രിഗാസിന് ഗിന്നസ് റെക്കോർഡ്

പ്രീമിയർ ലീഗിൽ ഇതുവരെ ഒരുക്കിയ അസിസ്റ്റുകൾക്ക് ചെൽസി മിഡ്ഫീൽഡർ സെസ്ക് ഫാബ്രിഗാസിന് ഗിന്നസ് റെക്കോർഡ്. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 അസിസ്റ്റ് സ്വന്തമാക്കി എന്ന റെക്കോർഡിനാണ് ഫാബ്രിഗസിന് ഈ ഗിന്നസ് പുരസ്ക്കാരം കിട്ടിയത്. 293 മത്സരങ്ങളിൽ നിന്നായിരുന്നു ഫാബ്രിഗസിന്റെ ഈ നേട്ടം. പ്രീമിയർ ലീഗിൽ ആഴ്സണലിനായും ചെൽസിക്കായും കളിച്ചാണ് ഫാബ്രിഗസ് ഈ നേട്ടത്തിൽ എത്തിയത്. .

ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ താരത്തിന് പുരസ്കാരങ്ങൾ നൽകി. തനിക്ക് മറ്റു താരങ്ങളുടെ വേഗത ഇല്ലാതെ മറ്റു താരങ്ങളുടെ ഫിസിക്കൽ അഡ്വാന്റേജ് ഇല്ലാതെ ഈ നേട്ടത്തിൽ എത്തി എന്നതിൽ അതിയാ സന്തോഷം ഉണ്ടെന്നും അഭിമാനം ഉണ്ടെന്നും ഫാബ്രിഗസ് പറഞ്ഞു.

Previous articleഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ഫകര്‍ സമന്‍ മികവ് പുലര്‍ത്തുന്നു
Next articleലാലിഗയിൽ മെസ്സിക്ക് മികച്ച താരത്തിനുള്ള പുരസ്കാരം