ലാലിഗയിൽ മെസ്സിക്ക് മികച്ച താരത്തിനുള്ള പുരസ്കാരം

ലാലിഗയിൽ സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അവാർഡ് മെസ്സിക്ക് സ്വന്തം. ബാഴ്സലോണക്കായി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. സെപ്റ്റംബറിൽ മൂന്ന് ഗോളുകൾ മെസ്സി ബാഴ്സക്കായി നേടിയിരുന്നു. ആ മാസത്തിൽ ബാഴ്സയെ ലീഗിൽ ഒന്നാമത് നിർത്താനും മെസ്സിക്കായി. ഹുയെസ്കയ്ക്ക് എതിരെയും ജിറോണയ്ക്ക് എതിരെയും ആയിരുന്നു മെസ്സിയുടെ ഗോളുകൾ.

ബാഴ്സലോണയും സെവിയ്യയും തമ്മിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി മെസ്സിക്ക് ഈ പുരസ്കാരം നൽകും.

Previous articleഅസിസ്റ്റിൽ ഫാബ്രിഗാസിന് ഗിന്നസ് റെക്കോർഡ്
Next articleമഴ കളി മുടക്കി, മുംബൈ ഫൈനലിലേക്ക്