ഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ഫകര്‍ സമന്‍ മികവ് പുലര്‍ത്തുന്നു

അബു ദാബി ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 51/1 എന്ന നിലയില്‍. 188 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനു ഇപ്പോള്‍ കൈവശമുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ ഫകര്‍ സമന്‍ 32 റണ്‍സും അസ്ഹര്‍ അലി 12 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയാണ്. 6 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസിനെയാണ് പാക്കിസ്ഥാന് നഷ്ടമായത്. വിക്കറ്റ് നേടിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 282 റണ്‍സ് നേടിയ പാക്കിസ്ഥാനു മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

മിച്ചല്‍ സ്റ്റാര്‍ക്ക് നേടിയ 34 റണ്‍സും മാര്‍നസ് ലാബൂഷാനെ നേടിയ 25 റണ്‍സുമാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനെ 145 റണ്‍സിലേക്ക് എത്തിക്കുന്നത്. ആരോണ്‍ ഫിഞ്ചാണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. 39 റണ്‍സാണ് താരം നേടിയത്. മുഹമ്മദ് അബ്ബാസ് 5 വിക്കറ്റും ബിലാല്‍ ആസിഫ് മൂന്ന് വിക്കറ്റും നേടി.

Previous articleമാനേജറാകാൻ ധൃതി ഇല്ലായെന്ന് ടെറി
Next articleഅസിസ്റ്റിൽ ഫാബ്രിഗാസിന് ഗിന്നസ് റെക്കോർഡ്