മുൻ യുവന്റസ് മാനേജിങ് ഡയറക്ടർ സ്പർസിന്റെ തലപ്പത്ത്

20210605 030736

മുൻ യുവന്റസ് മാനേജിങ് ഡയറക്ടർ ഫാബിയോ പരാസിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ തലപ്പത്ത് എത്തും. സ്പർസിൽ ഡയറക്ടർ ഫുട്ബോൾ എന്ന പൊസിഷനിൽ ആയിരിക്കും പരസിറ്റി എത്തുക. ഇന്നലെയാണ് അദ്ദേഹം ഔദ്യോഗികമായി യുവന്റസിന്റെ സ്ഥാനം ഒഴിഞ്ഞത്. അവസാന 11 വർഷങ്ങളായി യുവന്റസ് ക്ലബിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ആളാണ് ഫാബിയോ പരാറ്റിസി.

അദ്ദേഹം സ്പർസിന്റെ ഓഫർ സ്വീകരിച്ചു എന്ന് ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫബ്രിസിയോ റൊമാാനോ റിപ്പോർട്ട് ചെയ്യുന്നു. 2010ൽ ആയിരുന്നു ഫാബിയോ യുവന്റസിൽ എത്തിയത്. ഫാബിയോ പ്രവർത്തിച്ച പത്തു സീസണിൽ ഒമ്പതിലും ലീഗ് ചാമ്പ്യന്മാരാകാൻ യുവന്റസിനായി. 19 കിരീടങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ നേടാൻ യുവന്റസ് ക്ലബിനായിരുന്നു.

Previous articleലാൽറുവത്താര ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല
Next articleആഡം ഗിൽക്രിസ്റ്റും വിരേന്ദര്‍ സേവാഗും എതിരാളികളിലുണ്ടാക്കിയ അതേ പ്രഭാവം ഋഷഭ് പന്തിനും ഉണ്ട് – ദിനേശ് കാര്‍ത്തിക്