ലാൽറുവത്താര ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല

20210604 234643
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഡിഫൻഡർ ലാൽറുവത്താര ക്ലബ് വിട്ടു. താരം ക്ലബ് വിടുകയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 2017 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരമാണ് ലാൽറുവത്താര. ആദ്യ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച ലാൽറുവത്താരക്ക് അവസാന രണ്ടു സീസണുകളിൽ കാര്യമായി അവസരം കിട്ടിയിരുന്നില്ല.

അവസാന രണ്ടു സീസണുകളിലായി ആകെ എട്ടു മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 37 മത്സരങ്ങൾ താരം ക്ലബിനായി കളിച്ചിട്ടുണ്ട്. 26കാരനായ താരത്തിന് ഐ എസ് എല്ലിൽ നിന്ന് തന്നെ നിരവധി ഓഫറുകൾ ലഭിച്ച ലാൽറുവത്താര ഒഡീഷ എഫ് സിയിൽ ആകും കരാർ ഒപ്പുവെക്കുക. 2024വരെ ഉള്ള കരാർ ഒഡീഷ താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertisement